ചെറുതോണി: ഇടുക്കി താലൂക്ക് സഭയുടെ ഇടപെടലില്‍ അപകടാവസ്ഥയില്‍ നിന്ന വാകമരം കെഎസ്ഇബി വെട്ടിമാറ്റി. ചെറുതോണി - വാഴത്തോപ്പ് റോഡില്‍ വഞ്ചിക്കവല കെഎസ്ഇബി കോളനിയില്‍ 11 കെവി ലൈനിന് മുകളിലേക്ക് അപകടാവസ്ഥയില്‍ നിന്ന മരമാണ് വെട്ടിമാറ്റിയത്.
സ്കൂള്‍ ബസുകളും സര്‍വീസ് ബസുകളും നിരവധി സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്ന തിരക്കേറിയ റോഡുവക്കിലാണ് വാകമരം നിന്നിരുന്നത്.